thuravoor
വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ തുറവൂർ മർച്ചന്റ്സ് അസോസിയേഷൻ പന്തംകൊളുത്തി പ്രകടനം നടത്തുന്നു

അങ്കമാലി: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തുറവൂർ മർച്ചന്റ്സ് അസോസിയേഷൻ പന്തംകൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ജോണി വടക്കുംഞ്ചേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലിക്സൺ ജോർജ്, ട്രഷറർ എ. എൻ. നമീഷ്, വി.ആർ. പ്രിയദർശൻ, റിജോ തുറവൂർ, വി.ഒ. ബാബു, വി.പി. സെബി ഷിബു കെ. ജോസ്, സ്റ്റെഫിൻ കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി അങ്കമാലി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. നഗരസഭ ചെയർമാൻ മാത്യു തോമസ് സമരം ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ബാബുസാനി അദ്ധ്യക്ഷനായി. ബിജു കാവുങ്ങ, മേരി ദേവസി കുട്ടി, ലൈജു അഗസ്റ്റിൻ, ഷൈരോ കരേടൻ, ലാലി അന്റു, ജിജോ പോൾ, എം.ടി. ജോസ്, ജോസഫ് കാച്ചപ്പിള്ളി, രവി പ്ലാപ്പള്ളി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.