
കൊച്ചി: അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ കമ്പനിയും ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗവുമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡ് രണ്ട് പുതിയ വൈദ്യുത ലോ ഫ്ളോർ സിറ്റി ബസുകൾ നിരത്തിലിറക്കി.
സ്വിച്ച് ഇ.ഐ.വി 12, സ്വിച്ച് ഇ 1 എന്നീ പേരുകളിലാണ് ബസുകൾ പുറത്തിറക്കിയത്. ഇന്ത്യ, യൂറോപ്പ്, ജി.സി.സി രാജ്യങ്ങളിലെ അർബൻ മൊബിലിറ്റിയെ പുനർനിർവചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുത ബസുകളുടെയും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെയും മുൻനിര നിർമ്മാതാക്കളായ സ്വിച്ച് പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കിയത്. ചാസിമൗണ്ടഡ് ബാറ്ററികളുള്ള ഇന്ത്യയിലെ ആദ്യത്തെ ലോഫ്‌ളോർ സിറ്റി ബസാണ് സ്വിച്ച് ഇ.ഐ.വി 12. മാറ്റാൻ സാധിക്കുന്ന 400 പ്ലസ് കിലോ വാട്ട് ബാറ്ററിയാണ് കരുത്ത്. 39 യാത്രക്കാർക്ക് വരെ ഇരുന്ന് യാത്ര ചെയ്യാം. യൂറോപ്യൻ വിപണിക്കായി രൂപകല്പന ചെയ്ത മോഡലാണ് ഇ 1. രണ്ട് മോഡലുകളും പൊതുവായ ഡിസൈൻ തത്വവും ഇ.വി ആർക്കിടെക്ചറുമാണ് പങ്കിടുന്നത്.
ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സ്വിച്ച് ഇലക്ട്രിക് ബസുകളുടെ പുതിയ നിര പുറത്തിറക്കി. ഹിന്ദുജ ഗ്രൂപ്പ് കമ്പനീസ് (ഇന്ത്യ) ചെയർമാൻ അശോക് പി. ഹിന്ദുജയും വ്യവസായ പ്രമുഖരും പങ്കെടുത്തു.
മെയ്ഡ് ഇൻ ഇന്ത്യ, ഫോർ ഇന്ത്യ ആൻഡ് വേൾഡ് എന്ന പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിനുള്ള ആദരവാണ് പുതിയ വൈദ്യുത ബസുകൾ.
അശോക് പി. ഹിന്ദുജ
ചെയർമാൻ
ഹിന്ദുജ ഗ്രൂപ്പ് കമ്പനീസ് (ഇന്ത്യ)
പുതിയ മോഡലുകളുടെ അവതരണം ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്‌ലാൻഡിനും അഭിമാനകരമായ നാഴികക്കല്ലാണ്. സുസ്ഥിര മൊബിലിറ്റിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നുതുമാണ്.
ധീരജ് ഹിന്ദുജ
ചെയർമാൻ
സ്വിച്ച് മൊബിലിറ്റി