അങ്കമാലി: അങ്കമാലി സീമാസിൽ മകരത്തിൽ മാംഗല്യം ലക്ഷ്വറി സാരി ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിവാഹ സാരികളുടെ വിസ്മയലോകം ഇന്ന് രാവിലെ 11.30ന് സിനിമാതാരം അന്ന രേഷ്മ രാജൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ മാത്യു തോമസ്, അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് എന്നിവർ സംബന്ധിക്കും. ആദ്യമെത്തുന്ന നൂറ് കസ്റ്റമേഴ്സിന് സാരി സൗജന്യമായി നൽകും.