അങ്കമാലി: അങ്കമാലി ടൗൺ 40-ാം അയ്യപ്പൻ വിളക്ക് ഇന്ന് നടക്കും. അങ്കമാലി ടി.ബി ജംഗ്ഷനിൽ സി.എസ്.എ ഹാളിന് സമീപം ഈരയിൽ രാമകൃഷ്ണൻ നഗറിലാണ് അയ്യപ്പൻ വിളക്ക് നടക്കുന്നത്. രാവിലെ 5ന് കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗണപതി ഹോമം, 9ന് നാരായണീയ പാരായണം, വൈകീട്ട് 5ന് ചെണ്ട, തായമ്പക, കാവടി, നാദസ്വരം, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ചേറുംകവല ദേശവിളക്ക് സൗധത്തിൽ നിന്ന് ഭഗവതി എഴുന്നള്ളിപ്പ്, 7ന് എഴുന്നള്ളിപ്പിന് സ്വീകരണം, 7.30ന് ദീപാരാധന ദീപക്കാഴ്ച, പറ നിറക്കൽ, പ്രസാദ വിതരണം എന്നിവ നടക്കും.