തൃപ്പൂണിത്തുറ: ബൈസെന്റിനറി വർഷാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ജൂബിലേറിയൻസ് സംഗമം നാളെ നടത്തും. ഇടവകയിൽ വിവാഹത്തിന്റെ 25 ഉം 50 ഉം വർഷം പൂർത്തിയായവരുടെ അനുമോദന യോഗം രാവിലെ കുർബാനയ്ക്കു ശേഷം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. റോബിൻ വാഴപ്പിള്ളി, ജോഷി സേവ്യർ, ബാബു പതിനഞ്ചിൽ, മാത്യൂസ് തത്തനാട്ട്, പയസ് മാത്യു എന്നിവർ സംസാരിക്കും.