cpm
സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി നടത്തിയ കലാ മത്സരങ്ങൾ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയലാർ ചലച്ചിത്രഗാന മത്സരം, നാടൻ പാട്ട് മത്സരം, കൈകൊട്ടിക്കളി മത്സരം എന്നിവ സംഘടിപ്പിച്ചു. കലാമത്സരങ്ങൾ കേരള സംഗീത നാടക അക്കാഡമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം യു.ആർ. ബാബു അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി കെ.ആർ. വിജയകുമാർ, കുമാർ കെ. മുടവൂർ, സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ എന്നിവർ സമ്മാനങ്ങൾ വിതരണം നടത്തി.