വൈപ്പിൻ: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകേപന സമിതി വിവിധ സ്ഥലങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.എടവനക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ സമരം പ്രസിഡന്റ് എ.എ. മാത്തൻ ഉദ്ഘാടനം ചെയ്തു. എം.ബി. രാജേഷ്, രാജു അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി . മുനമ്പം മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ പ്രകടനം കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.ജെ ഫ്രാൻസിസ്, എൻ.ആർ. ശ്രീഹരി എന്നിവർ സംസാരിച്ചു. ഞാറക്കൽ ടൗൺ യൂണിറ്റ് നടത്തിയ പ്രതിഷേധജ്വാല ജില്ലാ സെക്രട്ടറി പോൾ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി. പോൾ, എ.പി. ആന്റണി, കെ.ആർ. രഘുനാഥ്, ടി.പി. സെബാസ്റ്റൻ തുടങ്ങിയവർ സംസാരിച്ചു.