മൂവാറ്റുപുഴ: കർണാടകയിലെ പുത്തൂരിൽ നടന്ന 42-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായ മൂവാറ്റുപുഴ എലീറ്റ് ബുഡോക്കാൻ അക്കാഡമിയിലെ മത്സരാർത്ഥികളെ ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മത്സരത്തിൽ പങ്കെടുത്ത അക്കാഡമിയിലെ 12വിദ്യാർത്ഥികളിൽ 10 പേർ മെഡൽ നേട്ടത്തിന് അർഹരായി. ഇവാൻ കെ. പൗലോസ്, അമീൻ മീരാൻ എന്നിവർ ഗോൾഡ് മെഡലിനും മറ്റുള്ളവർ സിൽവർ, ബ്രൗൺസ് മെഡലുകൾക്കുമാണ് അർഹരായത്.
അനുമോദന സദസ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എ. റിയാസ് ഖാൻ, കെ.കെ. അനീഷ്, എം.വി. ശ്രീജിത്ത്, ഇ.ബി. രാഹുൽ, എം.എ. അരുൺ, നഗരസഭ കൗൺസിലർ മീരാ കൃഷ്ണൻ, പി.കെ .ബാബുരാജ് എന്നിവർ പങ്കെടുത്തു.