ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച സഹകരണ മന്ദിരം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. ബാങ്ക് പ്രസിഡന്റ് വി.എം. ശശി സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു റിപ്പോർട്ട് അവതരിപ്പിക്കും. മന്ത്രി പി. പ്രസാദ്, മുൻ മന്ത്രി എസ്. ശർമ്മ, കെ. ചന്ദ്രൻ പിള്ള, ഗോപി കോട്ടമുറിക്കൽ, സി.എൻ. മോഹനൻ, മനോജ് മൂത്തേടൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ.എം. ദിനകരൻ, ടി.പി. അബ്‌ദുൾ അസീസ്, സുരേഷ് മുട്ടത്തിൽ, സി.ജി. വേണുഗോപാൽ എന്നിവർ സംസാരിക്കും.