
കൊച്ചി: വൈദ്യുതിമേഖല സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കം പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി. ഐ. ടി.യു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ.എച്ച്. സജു, പി.വാസുദേവൻ, അഡ്വ.എസ്. മധുസൂദനൻ, പി.ആർ. ബിജു, കെ. ആർ. ബാലകൃഷണൻ, പി. ഇക്ബാൽ എന്നിവർ സംസാരിച്ചു. കെ.കെ.കുഞ്ഞപ്പൻ അദ്ധ്യക്ഷനായി. എൻ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ബിജീഷ് സുന്ദരൻ (പ്രസിഡന്റ്), എം.ആർ. നവീൻ (സെക്രട്ടറി), സി.എസ്. സിന്ധു (ട്രഷറർ), എം.എസ്. സാജുമോൻ (മാസിക കൺവീനർ), ലാലുമോൻ (സോഷ്യൽ മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.