മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി വൈദ്യുത ചാർജ് വർദ്ധനയ്ക്കെതിരെ അഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി പേഴക്കാപ്പിള്ളി യൂണിറ്റിൽ പന്തംകൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ പി.എ. കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ഇ. ഷാജി അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി.സി. മത്തായി, ട്രഷറർ എം.എ. നാസർ, വൈസ് പ്രസിഡന്റ് നവാസ് അലവി, അനസ് കൊച്ചുണ്ണി, കെ.എസ്. ഏലിയാസ്, രാജേഷ് കുമാർ, ടി.എൻ. മുഹമ്മദ് കുഞ്ഞ്, സി.കെ. ഇല്യാസ്, ടി.യു. അൻവർ തുടങ്ങിയവർ സംസാരിച്ചു.