photo
നായരമ്പലം വെളിയത്താംപറമ്പ് തീരദേശ റോഡ് മണൽ മൂടിയ നിലയിൽ

വൈപ്പിൻ: വൃശ്ചിക വേലിയേറ്റത്തിൽ നായരമ്പലം പുത്തൻകടപ്പുറത്തും വെളിയത്താംപറമ്പ് തീരത്തും എളങ്കുന്നപ്പുഴ ചാപ്പ കടപ്പുറത്തും കടൽവെള്ളം അടിച്ചു കയറി. പുത്തൻകടപ്പുറത്ത് ഈയിടെ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡ് മണൽ നിറഞ്ഞ് വാഹനയാത്ര ദുഷ്‌കരമായി. നായരമ്പലം പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
കാലവസ്ഥ വ്യതിയാനത്തെ തുടർന്നാണ് വൃശ്ചികവേലിയേറ്റം പതിവിലും കവിഞ്ഞ് രൂക്ഷമായത്. ഞായറാഴ്ച വാവ് ആയതിനാൽ കടൽകയറ്റം കൂടുതൽ രൂക്ഷമാകുമെന്നാണ് തീരദേശവാസികളുടെ ഭയം. റവന്യൂ അധികാരികളും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് പഞ്ചായത്ത്, റവന്യൂ അധികാരികൾ അറിയിച്ചു.