വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഭാരവാഹികളെ പിരിച്ചുവിട്ട് കുടുംബശ്രീയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 13-ാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ സി.ഡി.എസ് ഒഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് എ.ഡി.എസ്. പ്രസിഡന്റ് വി.ഡി. ആനി അദ്ധ്യക്ഷയായി. ശേഖിക സുദേവ്, പി.കെ. രാജു, ശ്രീദേവി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.