കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കരോൾ സംഘടിപ്പിച്ചു. സ്‌പെഷ്യൽ സ്‌കൂളുകളായ കൂനമ്മാവ് ചാവറ, സെന്റ് ജോസഫ് ഫാത്തിമഭവൻ, ആലുവ സി.എസ്.ഐ കരുണാലയം, ശ്രദ്ധ സ്‌പെഷ്യൽ സ്‌കൂൾ, കാരിക്കാമുറി ആശാകേന്ദ്രം വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ്, ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ജിജോ ജോർജ് സന്ദേശം നൽകി. എബ്രഹാം സൈമൺ, ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം, ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.