puthanvelikkara-bundu
കോഴിത്തുരുത്ത് - ഇളന്തിക്കര മണൽ ബണ്ട് നിർമ്മാണം

പറവൂർ: പുത്തൻവേലിക്കരയിലെ കോഴിത്തുരുത്ത് - ഇളന്തിക്കര മണൽബണ്ട് നിർമ്മാണത്തിനായി ഡ്രഡ്ജിംഗ് തുടങ്ങി. മേജർ ഇറിഗേഷൻ വകുപ്പ് ആലപ്പുഴയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചാണ് നിർമ്മാണം ആരംഭിച്ചത്. ഈ വർഷം ബണ്ട് നിർമ്മാണത്തിനായി 24.37 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരുപത് ദിവസത്തിനകം പൂർത്തിയാക്കുമെന്ന ഉറപ്പാണ് മേജർ ഇറിഗേഷൻ വകുപ്പ് പഞ്ചായത്തിന് നൽകിയിരിക്കുന്നത്. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ കണക്കൻകടവിൽ നിർമ്മിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് ഇളന്തിക്കര - കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് എല്ലാവർഷവും മണൽബണ്ട് കെട്ടുന്നത്. ഈ വർഷം അൽപം താമസിച്ചാണ് ബണ്ട് നിർമ്മാണം തുടങ്ങിയത്.