പെരുമ്പാവൂർ: ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിക്ക് ഗുരുപൂർണിമ പുരസ്കാരം സമ്മാനിച്ചു. ആശാൻ ശതാബ്ദി സുവർണ ജൂബിലിയുടെ ഭാഗമായി കേരളത്തിന്റെ 5 മഹാപ്രതിഭകൾക്കാണ് ഗുരുപൂർണിമ പുരസ്കാരം നൽകിയത്. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പുരസ്കാര സമർപ്പണംനടത്തി. ഡോ. ഷൊർണൂർ കാർത്തികേയൻ അദ്ധ്യക്ഷനായി. ഇ.വി. നാരായണൻ പുരസ്കാര വിജയികളെ പരിചയപ്പെടുത്തി. ദൈവദശകം മോഹിനിയാട്ടം രൂപകൽപന ചെയ്ത നർത്തകി കലാമണ്ഡലം ധനുഷ സന്യാൽ, ദൈവദശകം വിശ്വഭാഷകളിലെക്ക് മൊഴിമാറ്റിയ ഗിരീഷ് ഉണ്ണികൃഷ്ണൻ, 70 ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ച് സാഹിത്യ സവ്യസാചി പുരസ്കാരം നേടിയ ഡോ. ഷൊർണൂർ കാർത്തികേയൻ, ഗുരു ദർശന പ്രചാരകനായ ചെമ്പൻകുളം ഗോപി വൈദ്യർ എന്നിവരാണ് ഗുരു പൂർണിമ പുരസ്കാരത്തിന് അർഹരായ മറ്റു നാലു പേർ.