പറവൂർ: മോ‍‍‍ഡൽ കരിയർ സെന്റർ, പറവൂർ താലൂക്ക് റസി‍ഡന്റസ് അസോസിയേഷൻ, കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ സംയുക്തമായി പ്രയുക്തി തൊഴിൽ മേള 18ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ തൃക്കപുരത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പത്ത് കമ്പനികളുടെ അഞ്ഞൂറിലധികം ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. അമ്പത് വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. ബയോ‍‍‍ഡാറ്റ സഹിതം ഹാജരാകണം.