പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനും ജന സുരക്ഷയ്ക്കും വേണ്ടി 49 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സേഫ് കൊച്ചി പദ്ധതിയുടെ ഭാഗമായി ഏകദേശം 25 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. നാസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെമിദ ഷെരീഫ്, പെരുമ്പാവൂർ സി.ഐ സൂഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നസീമ റഹീം, ടി.എം. ജോയ്, പ്രീതി വിനയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, വാർഡ് മെമ്പർമാരായ പി.പി. എൽദോസ്, കെ.എം. സുബൈർ, കെ.ഇ. കുഞ്ഞുമുഹമ്മദ്, അബ്ദുൽ ജലാൽ, ബിബിൻഷാ യൂസഫ്, ഷംലാ നാസർ, പ്രിയദർശിനി. ടി. രാജിമോൾ രാജൻ, അനു പത്രോസ്, ബിൻസി വർഗീസ്, ഷിജി, വാസന്തി രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എൽ. ശ്രീകുമാരി, ബ്ലോക്ക് കോഓർഡിനേറ്റർ ജുബൈരിയ ഐസക്ക് എന്നിവർ സംസാരിച്ചു.