ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ മൂന്ന് വർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ നാളെ യു.ഡി.എഫ് പ്രവർത്തകർ യു.സി കോളേജ് വല്യപ്പൻപടിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപവാസം നടത്തും. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി ജനപ്രതിനിധികൾ ജൽജീവൻ മിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കും. പദയാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനി ച്ചു. യോഗത്തിൽ എ.എം. അലി അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.എ. മുഹമ്മദ് അഷറഫ്, ബീനാ ബാബു, വി.പി. അനിൽകുമാർ, ഇ.എം. അബ്ദുൾസലാം, ടി.എ. മുജീബ്, കെ.എ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.