കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌കറ്റ് ബാൾ ടൂർണമെന്റ് സമാപിച്ചു. കോർപ്പറേറ്റ് വിഭാഗം ഫൈനലിൽ ഫ്രാഗൊമെൻ കൊച്ചി, കോളേജ് വിഭാഗം ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും വിജയിച്ചു. സമാപന സമ്മേളനത്തിൽ ഇന്ത്യൻ ബാസ്കറ്റ്ബാൾ താരം സ്റ്റെഫി നിക്‌സൻ മുഖ്യാതിഥിയായി. ആർ.സി.ബി.എസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡീൻ ഡോ. സൂസൻ മാത്യു തുടങ്ങിയവർ സംബന്ധിച്ചു.