nirmala
യൂണിവേഴ്‌സൽ റിക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ പുരസ്‌കാരം നിർമ്മല കോളേജിന് ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: ക്രിസ്‌തുമസിനെ വരവേൽക്കാൻ മൂവാറ്റുപുഴ നിർമ്മല കോളേജ് നിർമ്മിച്ച നക്ഷത്രത്തിന് കൊൽക്കത്ത ആസ്ഥാനമാ യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ പുരസ്‌കാരം. 55 അടി ഉയരവും 30 അടി വീതിയുമുള്ള നക്ഷത്രത്തിൽ കോളേജിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ഫോട്ടോകൾ പ്രകൃതി സൗഹൃദ പ്രതലത്തിൽ പതിപ്പിച്ച നക്ഷത്രം എന്ന മികവിനാണ് പുരസ്കാരം ലഭിച്ചത്. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, രൂപതാ വികാരി ജനറാൾ ഫാ. ഡോ. വിൻസന്റ് നെടുങ്ങാട്ട്, പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസർ ഫാ. പോൾ കളത്തൂർ എന്നിവർ പ്രസംഗിച്ചു.