
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അജൈവ മാലിന്യം ശേഖരണം നടത്തുന്ന ഹരിത കർമ്മ സേനയ്ക്ക് നീറ്റ ജലാറ്റിൻ കമ്പനിയുടെ സി.എസ്. ആർ. ഫണ്ട് ഉപയോഗിച്ച് ടാറ്റ എയ്സ് വാഹനം ഉമാ തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നീറ്റാ ജലാറ്റിൻ മാനേജിംഗ് ഡയറക്ടർ ജി.പ്രവീൺ കൈമാറി. നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഷാന അബ്ദു, സെക്രട്ടറി ടി.കെ. സന്തോഷ്, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം. എക്സ്, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, സുനീറ ഫിറോസ്,പ്രതിപക്ഷ നേതാവ് എം .കെ. ചന്ദ്രബാബു, പ്രതിപക്ഷ ഉപനേതാവ് കെ.എക്സ്. സൈമൺ, എ.എ. ഇബ്രാഹിംകുട്ടി, പി. എം. യൂനുസ്, സി.സി.വിജു, തുടങ്ങിയവർ പങ്കെടുത്തു.