canara

കൊച്ചി: അട്ടപ്പാടിയിലെ സർക്കാർ യു.പി.എസ് കൂക്കം പാളയത്തിനായി 10 ലക്ഷം രൂപ കനറാ ബാങ്ക് സ്പോൺസർ ചെയ്തു.

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് അട്ടപ്പാടി അഗളി പഞ്ചായത്തിലെ സർക്കാർ യു.പി.എസിൽ സ്‍മാർട്ട് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ മേധാവിയും ജനറൽ മാനേജരും എസ്.എൽ.ബി.സി കൺവീനറുമായ കെ.എസ് പ്രദീപ് സ്‌കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്റണിക്ക് തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ദക്ഷിണമേഖല ഐ.ജി എസ്. ശ്യാംസുന്ദർ, ഡി.ജി.എം ബാലാജി റാവു ടി. ആർ എന്നിവർ പങ്കെടുത്തു.