പറവൂർ: ഇസ്കഫ് പറവൂർചാപ്റ്റ‌ർ കൺവെൻഷൻ ഇന്ന് വൈകിട്ട് മൂന്നിന് ചേന്ദമംഗലം കവലയിലുള്ള തൊഴിലാളി വിവിധോദ്ദേശസംഘം ഹാളിൽ നടക്കും. നവോത്ഥാനത്തിന്റെ പെൺ വഴികൾ എന്ന വിഷയത്തിൽ അഡ്വ. സൂര്യ ബിനോയ് മുഖ്യപ്രഭാഷണം നടത്തും. കമലാ സദാനന്ദൻ, കെ.പി. വിശ്വനാഥൻ, ഷാജി ഇടപ്പിള്ളി, എസ്. ശ്രീകുമാരി, അ‌ഡ്വ. സൂജയ് സത്യൻ, ഷെയ്ഖ് എന്നിവർ സംസാരിക്കും.