കൊച്ചി: തോപ്പുംപടി സബ് ഡിവിഷന്റെ കീഴിൽ വരുന്ന ഇലക്ട്രിക്കൽ സെക്ഷൻ തോപ്പുംപടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നീ ഓഫീസുകളുടെ പരിധി പൊതുജനങ്ങൾക്ക് മികച്ച രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തും താഴെ പറയുന്ന വിധത്തിൽ പുനർവിന്യസിക്കുന്നു. ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ ഫോർട്ടുകൊച്ചി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ബീച്ച് റോഡ് ജംഗ്ഷൻ മുതൽ തെക്കോട്ട് പപ്പങ്ങാമുക്ക് മാനാശേരിവരെയും ചെമ്മീൻസ് ജംഗ്ഷൻ മുതൽ സൗത്ത് മൂലംകുഴി, സാന്തോംകോളനി, സാന്തോംറോഡ്, മുണ്ടംവേലി തുടങ്ങിയ ഭാഗങ്ങൾ ഇനിമുതൽ തോപ്പുംപടി സെക്ഷന്റെ പരിധിയിലാണ് വരിക.
നിലവിൽ തോപ്പുംപടി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ബീച്ച് റോഡ് ജംഗ്ഷൻ മുതൽ കല്ലുകുളം റോഡ്, ജനതാ റോഡ്, നസ്രത്ത്, മാത്തൂട്ടി പറമ്പ് റോഡ്, സെന്റ് ആഗ്നസ് കോൺവെന്റ് റോഡ്, വാറുവൈദ്യർ റോഡ്, സ്റ്റാചു ജംഗ്ഷൻ, സുജാത റോഡ്, ബാഡ്മിന്റൺ കോർട്ട്, പാണ്ടിക്കുടി, കൊച്ചിൻ കോളേജ്, കൂവപ്പാടം തുടങ്ങിയ ഭാഗങ്ങൾ ഇനിമുതൽ ഫോർട്ടുകൊച്ചി സെക്ഷന്റെ പരിധിയിലാണ് വരിക.
നിലവിൽ തോപ്പുംപടി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ചുള്ളിക്കൽ പമ്പ്, കൊച്ചങ്ങാടി, ചെമ്പിട്ടപള്ളി, മരക്കടവ്, കപ്പലണ്ടിമുക്ക്, അമ്മായിമുക്ക്, കുമാർ പമ്പ് മുതൽ കൂവപ്പാടം വരെ, ഗ്യാലക്‌സി തിയേറ്റർ പരിസരം, പനയപ്പിള്ളി തുടങ്ങിയ ഭാഗങ്ങൾ ഇനിമുതൽ മട്ടാഞ്ചേരി സെക്ഷന്റെ പരിധിയിലാണ് വരിക.
സെക്ഷനുകൾ മാറിയതിനുശേഷം ഉപഭോക്താക്കൾക്ക് പഴയ കൺസ്യൂമർ നമ്പർ മാറി പുതിയ കൺസ്യൂമർ നമ്പറാകും. ഓൺലൈൻ പെയ്‌മെന്റ് ചെയ്യുന്ന ഉപഭോക്താക്കൾ കൺസ്യൂമർ നമ്പർ അപ്പ്ഡേറ്റ് ചെയ്യണം.
ഫോൺ: തോപ്പുംപടി: 0484 2231414, ഫോർട്ടുകൊച്ചി: 0484 2217298, മട്ടാഞ്ചേരി: 0484 2227070.