
ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് അംഗം ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായമോൾ എം.വി. ബോധവത്കരണ ക്ലാസ് നടത്തി. എം.എൽ. എസ്.പി. ജോമോൾ എം.വി, ആശാ വർക്കർമാരായ സിജി കെ.പി, ഉഷ വി.വി, അങ്കണവാടി വർക്കർ വനജ കുമാരി കെ.എൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി സൗജന്യ പ്രഷർ, ഷുഗർ പരിശോധന തുടങ്ങിയവ നടന്നു.