കൊച്ചി: സംരംഭക കൂട്ടായ്മയായ വിജയീഭവ സംഘടിപ്പിച്ച സംരംഭകസംഗമവും പുതിയ അംഗങ്ങളുടെ ഉൾപ്പെടുത്തലും വ്യവസായി ആന്റണി തോമസ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. സത്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി. സാലു മുഹമ്മദ് പരിശീലനത്തിന് നേതൃത്വം നൽകി.
വിജയീഭവ പ്രസിഡന്റ് രാജീവ് മന്ത്ര, സെക്രട്ടറി സുധീഷ് ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് നിബി കൊട്ടാരം, ട്രഷറർ റജി, ജോയിന്റ് സെക്രട്ടറി ബിനി എന്നിവരും പങ്കെടുത്തു.