lulu

കൊച്ചി: ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് കരാറിൽ ഒപ്പുവെച്ചു. രാജ്യാന്തരതലത്തിൽ കറൻസി വിനിമയത്തിൽ പ്രമുഖരായ ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് സർക്കിൾ മാത്രം കൈകാര്യം ചെയ്യുന്ന ഡിജിറ്റൽ ഡോളറായ യു.എസ്.ഡി.സി. ഉൾ‌പ്പെടെയുള്ള ഡിജിറ്റൽ മണി മെച്ചപ്പെട്ട രീതിയിൽ ഉപയോ​ഗപ്പെടുത്താനാകും.

ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് അബുദാബിയിൽ കരാറിൽ ഒപ്പുവെച്ചത്. തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളുമാണ് ലക്ഷ്യമിടുന്നത്.