
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ മാരത്തൺ 29ന് ഫോർട്ടുകൊച്ചിയിൽ നടക്കും. 'റൺ ഫോർ യൂണിറ്റി" എന്ന സന്ദേശവുമായി 13.5 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ രണ്ടു ദൂരങ്ങളിലായാണ് മത്സരം. വാസ്കോഡിഗാമ സ്ക്വയറിന് സമീപം രാവിലെ 6ന് ഫ്ലാഗ് ഓഫ് നടക്കും. നാവിക സേന, ദ്റോണാചാര്യ വിഭാഗം, കോസ്റ്റ് ഗാർഡ്, സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, നിയമ വിദ്യാർത്ഥികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പുരുഷന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപ സമ്മാനം ലഭിക്കും.