cpm
സി.പി. എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട്)സംഘാടക സമിതി ചെയർമാൻ പി എം ഇസ്മയിൽ പതാക ഉയർത്തുന്നു

മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട് )സംഘാടക സമിതി ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം എം.ആർ. പ്രഭാകരൻ ക്യാപ്ടനായ പതാക ജാഥ വാളകത്ത് ടി.എം. കുര്യന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് തുടങ്ങി. ജില്ല സെക്രട്ടറിയറ്റ് അംഗം

പി.ആർ. മുരളീധരൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി.കെ. സോമൻ ക്യാപ്ടനായ കൊടിമര ജാഥ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ജംഗ്ഷനിലെ എസ്. വിജയചന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥകൾ ചാലിക്കടവ് പാലം കവലയിൽ സംഗമിച്ചു. തുടർന്ന് 24 അത്‌ലറ്റുകളുടെ അകമ്പടിയോടെയാണ് പതാക കൊടിമര ജാഥകൾ പൊതുമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട് ) എത്തിയത്. പി.എം ഇസ്മയിൽ പതാകയും ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ കൊടിമരവും ഏറ്റുവാങ്ങി.

ഇന്ന് രാവിലെ 9.30 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂവാറ്റുപുഴ മേള ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.