കൊച്ചി: വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പാലക്കാട് വിളയൂർ സ്വദേശി അൻസിൽ ഉസ്മാനാണ് (23) കളമശേരി പൊലീസിന്റെ പിടിയിലായത്. കളമശേരി റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 2.83 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസുണ്ട്.