
കൊച്ചി: അത്യാഹിത ഘട്ടങ്ങളിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷാ മാർഗങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആസ്റ്റർ മെഡ്സിറ്റി ആവിഷ്കരിച്ച ബി ഫസ്റ്റ് പദ്ധതിയുടെ 500-ാമത് സെഷൻ ആലുവ യു.സി കോളേജിൽ നടന്നു. ആദ്യഘട്ടത്തിൽ 250 പേർക്ക് പരിശീലനം നൽകി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് റാപ്പിഡ് റെസ്പോൺസ് ടീമിൽ ചേരുന്നതിന് കൂടുതൽ പരിശീലനം നൽകും. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് ഉദ്ഘാടനം ചെയ്തു. ഡോ. ജോൺസൺ കെ. വർഗീസ് ഡോ. അജലേഷ് ബി. നായർ, യു.സി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. മിനി ആലീസ്, എൻ.സി.സി ഓഫീസർ മേജർ കെ.എസ്. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.