
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പിൽ കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റിന്റെയും ഭാഷാ പത്രികയുടെയും സംയുക്ത സഹകരണത്തോടെ നാളെ മുതൽ 18 വരെ സിമ്പോസിയം സംഘടിപ്പിക്കും. ഉദ്ഘാടനം നാളെ രാവിലെ 10ന് ഭാരതീയ ശിക്ഷൺ മണ്ഡൽ (ന്യൂഡൽഹി) സെക്രട്ടറി ബി.ആർ. ശങ്കരാനന്ദ് നിർവഹിക്കും. ഹിന്ദി ഡയറക്ടറേറ്റ് അദ്ധ്യക്ഷൻ ഡോ. സുനിൽ ബാബുരാവ് കുൽക്കർണി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വി.സി ഡോ.എം. ജുനൈദ് ബുഷിരി മുഖ്യാതിഥിയാകും. ഹിന്ദി വകുപ്പ് മേധാവി ഡോ. പ്രണീത. പി, ഹ്യുമാനിറ്റീസ് ഡീൻ ഡോ. കെ. അജിത എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക് : 9495677720