കൊച്ചി​: തമ്മനം വിനോദയുടെ 68-ാം വാർഷികാഘോഷം ഇന്ന് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ലെനിൻ ഇറാനി കവിതാ പുരസ്കാര വിതരണം. പ്രൊഫ. തമ്മനം മായാജാൽ അബ്ദുള്ളയെ ആദരിക്കൽ. സ്പന്ദനം പ്രഭാഷണ പരമ്പര, രക്തദാന ക്യാമ്പ്, പി.ഭാസ്കരൻ ജന്മശതാബ്ദിയോടനുബന്ധിച്ച് കൊച്ചിൻ മൻസൂറി​ന്റെ ഗാനമേള, പ്രൊഫഷണൽ നാടകോത്സവം, ഇടക്കൊച്ചി സലിംകുമാറി​ന്റെ കഥാപ്രസംഗം , ചെസ് ടൂർണമെന്റ്, നാടകം, നാടൻപാട്ട് തുടങ്ങിയവയും അരങ്ങേറും. 29ന് സമാപന സമ്മേളനം ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി ചിത്രരചന / ലളിത ഗാനം / കവിതാപാരായണം / ക്വിസ് മത്സരം / പ്രസംഗം / കഥാപ്രസംഗം മത്സരങ്ങളും ഉണ്ട്. രജി​സ്ട്രേഷന്: 9037786482