
തൃപ്പൂണിത്തുറ: പോളണ്ടിൽ നടന്ന വേൾഡ് കോംപാക്ട് ജു-ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് മെഡൽ. തൃപ്പൂണിത്തുറ സ്വദേശികളായ വർഗീസ് രാജൻ, റൊവാൻ മരിയ, സെലസ് മരിയ എന്നിവർക്കാണ് വിജയം. വർഗീസ് രാജൻ സെൽഫ് ഡിഫൻസ് വിഭാഗത്തിൽ വെള്ളിയും ഫുൾ കോൺടാക്ട് ഫൈറ്റിംഗിൽ വെങ്കലവും (അണ്ടർ 14, അണ്ടർ 45 കിലോഗ്രാം) നേടി. റൊവാൻ മരിയ (ജൂനിയർ അണ്ടർ 47 കിലോഗ്രാം) ഫുൾ കോൺടാക്ട് ഫൈറ്റിംഗിൽ വെള്ളി നേടിയപ്പോൾ സെലസ് മരിയയ്ക്ക് (സീനിയർ അണ്ടർ 56 കിലോഗ്രാം) സെൽഫ് ഡിഫൻസിൽ വെങ്കലം ലഭിച്ചു. തൃപ്പൂണിത്തുറ ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാഡമി വിദ്യാർത്ഥികളാണ്.