ആലുവ: മുപ്പത്തടം സഹകരണ ബാങ്ക് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച മുപ്പത്തടം സഹകരണ മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ബാങ്ക് പ്രസിഡന്റ് വി.എം. ശശിക്ക് നൽകി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ പ്രകാശിപ്പിച്ചു. ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, കേരളകൗമുദി സ്റ്റാഫ് റിപ്പോർട്ടർ കെ.സി. സ്മിജൻ, അസി. മാർക്കറ്റിംഗ് മാനേജർ വേണുഗോപാൽ എന്നിവർ സംസാരിച്ചു.