maram-vettu
ആലപുരത്ത് അപകടക ഭീഷണി ഉയർത്തിയിരുന്ന വാകമരങ്ങൾ മുറിച്ചു മാറ്റുന്നു

ഇലഞ്ഞി: വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയിരുന്ന ആലപുരത്തെ വാകമരങ്ങൾ വെട്ടി മാറ്റി തുടങ്ങി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി എടുത്താണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്. അടിയന്തര കമ്മിറ്റി ചേർന്ന് പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചു മാറ്റുന്നത്.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യി​ലും​ ​കാ​റ്റി​ലും​ ​സ്കൂ​ൾ​ ​ഗേ​റ്റി​നോ​ട് ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ ​മ​രം​ ​മു​ന്നി​ലു​ള്ള​ ​വെ​യ്റ്റിം​ഗ്ഷെ​ഡ്‌​ഡും​ ​മ​തി​ലും​ ​ത​ക​ർ​ത്ത് ​റോ​ഡി​ലേ​ക്ക് ​ച​രി​ഞ്ഞു​ ​നി​ൽ​ക്കു​ക​യായിരുന്നു.​ ​കൂ​ടാ​തെ​​ ​മ​റ്റു​ ​ര​ണ്ടു​ ​വാ​ക​മ​ര​ങ്ങ​ൾ​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് ​ച​രി​ഞ്ഞു​ ​നി​ന്നിരുന്നത്.​ ​മ​ര​ങ്ങ​ളു​ടെ​ ​വ​ലി​പ്പം​ ​മൂ​ലം​ ​സ്കൂ​ൾ​ ​മ​തി​ൽ​ ​നേ​ര​ത്തെ​ ​ഇ​ടി​ഞ്ഞു​ ​പോ​യി​രു​ന്നു.

പല തവണ മുറിച്ചു മാറ്റുവാൻ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അപകടം ഉണ്ടാകാതെ മുൻകരുതലെടുത്ത് വേണ്ടപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചു മാറ്റുന്നതെന്ന് ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ അറിയിച്ചു.

ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റിയതിൽ സന്തോഷം ഉണ്ട്

ജയശ്രീ സനൽ

വാർഡ് മെമ്പർ