mla
അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ് റോജി ജോൺ എം. ജോൺ എം.എൽ.എ മുൻ സംസ്ഥാന ചാമ്പ്യൻ അതുൽ കൃഷ്ണയുമായി കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന അങ്കമാലി സ്‌പോട്സ് അസോസിയേഷന്റെ ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.എസ്.എ പ്രസിഡന്റ് പി.ജെ ജോയി അദ്ധ്യക്ഷനായി. ജോർജ് സ്റ്റീഫൻ, കെ.കെ. ജോഷി, ഡേവീസ് പാത്താടൻ, വർഗീസ് ജോർജ് പൈനാടത്ത്, ഡാന്റി ജോസ്, നിക്സൺ മാവേലി, സാജു ചാക്കോ, ടോണി പറമ്പി, ബാബു സാനി, സ്റ്റീഫൻ കോട്ടക്കൽ, സാജു ജോസഫ്, എം.പി. വിൽസൺ, ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അമീർ, ആദേശ് കെ. ജോഷി എന്നിവർ സംസാരിച്ചു.