maharajas

കൊച്ചി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന മൂന്നര പതിറ്റാണ്ടായി ഉപയോഗിച്ച് വന്ന ഓഫീസ് മുറി ഒഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടി തിരുത്തണമെന്നും ഓഫീസ് മുറി വിട്ടു നൽകണമെന്നും ഉമ തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. കോളേജിന്റെ വികസനത്തിനും പുരോഗതിക്കുമായി കക്ഷി, രാഷ്ട്രീയ ഭേദമെന്യേ പൂർവ വിദ്യാർത്ഥികൾ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ അവഗണിക്കുന്നതാണ് ഈ ഒഴിപ്പിക്കലെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. മുൻ ഹൈക്കോടതി ജഡ്ജിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ നേതൃത്വം നൽകി വരുന്ന സംഘടനയോടാണ് കോളേജിലെ പ്രിൻസിപ്പലും ഒരു വിഭാഗം അദ്ധ്യാപകരും അപമാനകരമായ സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് ഉമ തോമസ് കുറ്റപ്പെടുത്തി.