
കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ ആരംഭിച്ച ഇൻഡോ-ഡച്ച് റിസർച്ച് സെന്റർ നെതർലൻഡിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഗവേഷണമടക്കമുള്ളവയാണ് സെന്ററിന്റെ ലക്ഷ്യം. ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ ഡച്ചുകാരാണ് ഏറ്റവും മികവോടെ നേരിട്ടിട്ടുള്ളതെന്ന് വേണു രാജാമണി പറഞ്ഞു. നെതർലൻഡിലെ ലൈഡൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ഡോ.ബിന്ദു എം. നമ്പ്യാർ, ഡോ.എം.കെ. ഡയാന, ലൈഡൻ യൂണിവേഴ്സിറ്റി പ്രതിനിധി ഡോ. അഡ്രിയാൻ ബെഡ്നർ, ഡോ. റിയ റോയ് മാമ്മൻ, കെ. നവീൻ, എ. നികിത തുടങ്ങിയവർ സംസാരിച്ചു.