ആലുവ: ആലുവ യു.സി കോളേജ് മലയാള വിഭാഗത്തിന്റെ സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പി.എച്ച്.ഡി ലഭിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് അദ്ധ്യക്ഷൻ, മലയാള വിഭാഗം യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ, 683102 എന്ന വിലാസത്തിൽ ജനുവരി 10 നകം പ്രബന്ധത്തിന്റെ കോപ്പി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9388821638.