ആലുവ: ആലുവ യു.സി കോളജ് മലയാള വിഭാഗം വിദ്വാൻ പി.ജി നായർ ഫെലോഷിപ്പിന് 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിന്റെ കരട് രൂപവും ബയോഡേറ്റയും ജനുവരി പത്തിനകം വകുപ്പ് മേധാവിക്ക് അയയ്ക്കണം. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. വിശദവിവരങ്ങൾക്ക്: 9388821638