dy-fi
അങ്കമാലി എൽ.എഫ് ആശുപത്രിയിൽ നിലവിലുള്ള പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമ്മാണം നടക്കുന്നു

അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വരുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള മോർച്ചറിയുടെ സമീപത്തെ പാർക്കിംഗ് ഏരിയയും അനുബന്ധ പ്രദേശങ്ങളും അനധികൃത നിർമ്മാണത്തിന് വേണ്ടി പൂർണമായും അടച്ചു കെട്ടുന്നതിൽ പ്രതിഷേധം ഉയരുന്നു. ആയിരത്തിലേറെ രോഗികൾ പ്രതിദിനം വരുന്ന ആരോഗ്യ സ്ഥാപനത്തിൽ ടൂവീലർ ഉൾപ്പെടെ പാർക്ക് ചെയ്യുവാനുള്ള നിയമ പ്രകാരമുള്ള സ്ഥലമാണ് നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അടച്ചുകെട്ടുന്നത്. അങ്കമാലി നഗരസഭ ഈ നിയമ ലംഘനത്തിന് മൗനസമ്മതം നൽകി മാനേജ്മെന്റിന് കൂട്ടുനിൽക്കുകയാണ്. പാർക്കിംഗ് സൗകര്യം ഇല്ലാതാകുന്നതോടെ എം.സി റോഡ് അനധികൃത പാർക്കിംഗ് കേന്ദ്രമായി മാറുന്ന അവസ്ഥയാണ്. വിഷയം ഗൗരവത്തിൽ കണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്ന് എൽ.എഫ് മാനേജ്മെന്റ് പിൻമാറണമെന്നും അങ്കമാലി നഗരസഭാ ഭരണസമിതി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ,സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ ആവശ്യപ്പെട്ടു.