d

കൊച്ചി: സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹനെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്. ശിവശങ്കരപിള്ള സ്മാരക ട്രസ്റ്റ് സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ശ്രീമൂലനഗരം മോഹന്റെ 1985ലെ 'അഷ്ടബന്ധം" നാടകത്തിനും 1988ലെ 'മകരസംക്രമം" നാടകത്തിനും സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 17ന് രാവിലെ 9ന് പുല്ലുവഴിയിൽ ചേരുന്ന എസ്. ശിവശങ്കരപിള്ള അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും.