പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്,വാർഡ് അംഗങ്ങളായ രൂപ രാജു, ജയന്തി മനോജ്, തോമസ് തടത്തിൽ, ജിനു സി. ചാണ്ടി, ഫിൽപ്പ് ഇരട്ടിയനിക്കൻ, ബേബി ജോസഫ്, രൂപമോൾ, ആലീസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.