 
പിറവം: പിറവം നഗരസഭാ കേരളോത്സവം നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി. സലിം, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പി. ഗിരിഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, അന്നമ്മ ഡോമി, യൂത്ത് കോഓർഡിനേറ്റർ അമൽ രാജു എന്നിവർ സംസാരിച്ചു. 15ന് രാവിലെ 8 മണി മുതൽ നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും, വൈകിട്ട് 6 മണി മുതൽ പിറവം കംബാനിയൻസ് ക്ലബിൽ ബാഡ്മിന്റൺ ടൂർണമെന്റും നടക്കും.