photo
മുനമ്പത്തെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഡ്രാക്ക് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം പ്രസിഡന്റ് രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ അവിടെയുള്ള ജനങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്ന് എഡ്രാക് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതിജീവനത്തിനായി സമരരംഗത്തുള്ള മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിൽ പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് രംഗദാസപ്രഭു, ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, അഡ്വ. ഡി.ജി. സുരേഷ്, പൊന്നമ്മ പരമേശ്വരൻ, ഹേമ പ്രമോദ്, മനോജ് ഭാസ്‌കരൻ, സെബാസ്റ്റ്യൻ, എ.എ. ജോർജ്, ഐ.ജെ ജോളി, കെ. മോഹനൻ, സതീഷ് എന്നിവർ സംസാരിച്ചു.