sreemoolanagaram-mohan
ശ്രീമൂലനഗരം മോഹൻ

പെരുമ്പാവൂർ: കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന് സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. പന്ന്യൻ രവീന്ദ്രൻ, ഡോ. കെ. അരവിന്ദാക്ഷൻ, ഡോ. ജോർജ് കെ. ഐസക് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. എസ്. ശിവശങ്കരപ്പിള്ളയുടെ അനുസ്മരണ ദിനമായ ഡിസംബർ 17ന് പുല്ലുവഴിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.കെ. അഷറഫ്, സെക്രട്ടറി കെ.പി. റെജിമോൻ എന്നിവർ അറിയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കവി കുരീപ്പുഴ ശ്രീകുമാർ, വിപ്ലവ ഗായിക മേദിനി, സംവിധായകൻ വിനയൻ, ഡോ. കെ.പി. ഗംഗാധരൻ, കവി പി.കെ. ഗോപി എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്‌കാരം നേടിയവർ.