പെരുമ്പാവൂർ: കൂവപ്പടി സിദ്ധാശ്രമം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ധനുപൂയ കാവടി മഹോത്സവം 17ന് ചൊവ്വാഴ്ച നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. വൈകിട്ട് 6.30ന് ചന്ദനം ചാർത്ത് തുടർന്ന് ശിങ്കാരിമേളം, മയൂരനൃത്തം, താലം, കാവടിയാട്ടം. 7.45ന് കാവടിഘോഷയാത്ര, പ്രസാദ ഊട്ട് തുടർന്ന് ഫ്യൂഷൻ തിരുവാതിര, നൃത്തനൃത്ത്യങ്ങൾ. ബുധനാഴ്ച പുലർച്ചെ 4ന് പഞ്ചവിംശതി കലശാഭിഷേകം എന്നിവയാണ് പ്രധാന പരിപാടികൾ