വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 20-ാം വാർഷിക സമ്മേളനത്തിൽ ഗോശ്രീ ദ്വീപ് വികസന സെമിനാർ ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷനായി.
ടി.ആർ. ദേവൻ പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ബുക്ക് വിതരണം മജീഷ്യൻ ഡോ. ജോൺ ജെ. മാമ്പിള്ളി നിർവഹിച്ചു. ജോണി വൈപ്പിൻ, സെബി ഞാറക്കൽ, ടൈറ്റസ് പൂപ്പാടി എന്നിവരുടെ ഗാനാ ലാപനവും ജോൺ ജെ. മാമ്പിള്ളിയുടെ മാജിക് ഷോയും നടന്നു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. വിവേക് ഹരിദാസ്, ഞാറക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഗസ്റ്റിൻ മണ്ഡോത്ത്, ശിവദാസ് നായരമ്പലം, പി.കെ. ബഹലേൻ, എൻ. ജി. ശിവദാസ്, ജോസഫ് നരികുളം, ജോളി ജോസഫ്, ആന്റണി പുന്നത്തറ, ജോണി വൈപ്പിൻ, എം. രാജഗോപാൽ, ഫ്രാൻസിസ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.